വീട്ടുകാർ സിനിമക്ക് പോയി; വീട്​ കുത്തിത്തുറന്ന് 10 പവൻ മോഷ്​ടിച്ചു

0

ബാലരാമപുരം :വീ​ടു​കു​ത്തി​തു​റ​ന്ന് മോ​ഷ്​​ടാ​വ് പ​ത്ത​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്​​ടി​ച്ചു. ബാ​ല​രാ​മ​പു​രം ത​ല​യ​ൽ കാ​റാ​ത്ത​ല അ​ശ്വ​തി വി​ലാ​സ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യാ​ണ്​ നി​ഗ​മ​നം. വീ​ട്ടു​കാ​ർ സി​നി​മ കാ​ണാ​ൻ പോ​യ ത​ക്ക​ത്തി​ന് വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ര​ണ്ടു പ​വ​ന്‍റെ ര​ണ്ടു വ​ള, നാ​ലു പ​വ​ന്‍റെ മാ​ല, 2.5 പ​വ​ന്‍റെ ക​മ്മ​ൽ എ​ന്നി​വ​യാ​ണ് മോ​ഷ്​​ടി​ച്ച​ത്. സ്വ​ർ​ണാ​ഭ​ര​ണം സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര പൂ​ട്ടാ​തി​രു​ന്ന​ത് മോ​ഷ്ടാ​വി​ന്​ എ​ളു​പ്പ​മാ​യി. ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഗോ​പാ​ല കൃ​ഷ്ണ​ൻ നാ​യ​ർ അ​ല​മാ​ര തു​റ​ന്ന് കി​ട​ന്ന​ത് ക​ണ്ടെ​ങ്കി​ലും ശ്ര​ദ്ധി​ച്ചി​ല്ല.

സി​നി​മ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ മ​ക​ളാ​ണ് അ​ല​മാ​ര തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഡോ​ഗ് സ്ക്വാ​ഡും ഫിം​ഗ​ർ പ്രി​ൻ​റ് വി​ദ​ഗ്​​ധ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ല​രാ​മ​പു​ര​ത്ത് അ​ടു​ത്തി​ടെ മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​തും ഏ​റെ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *