അണ്ണാമലൈക്കെതിരെ വീണ്ടും ഗായത്രി രഘുറാം രംഗത്ത്
ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ. വ്യവസായികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായും ഗായത്രി രഘുറാം.അണ്ണാ ഡിഎംകെയുടെ താരപ്രചാരകയും നടിയുമായ ഗായത്രി രഘുറാം പ്രതികരിച്ചു. കോയമ്പത്തൂരിൽ അണ്ണാമലൈക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും ഗായത്രി പറയുന്നു.തിരുപ്പൂർ പല്ലടത്ത് രാത്രി 9.30ന് ശേഷമുള്ള അവസാന പ്രചാരണയോഗത്തിൽ സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഗായത്രി. കെ. അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാട് കൊണ്ടാണ് ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിലെത്തിയത്. ഇപ്പോഴും അണ്ണാമലൈക്കെതിരെയാണ് ഗായത്രി.