കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു; ഇന്ന് ട്രയൽ റൺ

0

കൊല്ലങ്കോട്: കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടത്തുന്നത്.

രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും.

ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.

കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും. കണക്ഷന്‍ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഇരുനില ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും. റെയില്‍വേയ്‌ക്ക് മികച്ച വരുമാനവുമാകുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.

ട്രയല്‍ റണ്‍ ഇങ്ങനെ: രാവിലെ 08.00, കോയമ്പത്തൂര്‍, 08.15 പോത്തന്നൂര്‍, 08.35 കാണിത്ത് കടവ്, 09.00 പൊള്ളാച്ചി,09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30പുതുനഗരം, 10.45 പാലക്കാട് ടൗണ്‍, 11.05 പാലക്കാട് ജംഗഷന്‍. 11.55 പാലക്കാട് ജംഗഷന്‍, 11.50 പാലക്കാട് ടൗണ്‍, 12.05 പുതുനഗരം, 12.20 കൊല്ലങ്കോട്, 12.35 മുതലമട, 12.50 മീനാക്ഷീപുരം, 13.00 പൊള്ളാച്ചി, 14.00 കിണത്ത് കടവ്, 14.20പോത്തന്നൂര്‍, 14.40 കോയമ്പത്തൂര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *