വരൻ മദ്യപിച്ചെത്തി, വധു വിവാഹത്തിൽ നിന്ന് പിന്മാറി; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി.സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തടിയൂരിൽ ഇന്നലെയാണ് സംഭവം. ഇതിന് പിന്നാലെ വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറുകയായിരുന്നു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പറ്റാത്ത നിലയിലായിരുന്നു. പുറത്തിറങ്ങിയതോടെ സംഭവം കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ച വരനെ ഒടുവിൽ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും പ്രശ്നമുണ്ടാക്കി.
ഇതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.വരാൻ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലരും പറഞ്ഞു.