മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ ആഞ്ജനേയ വൈകുണ്ഠ ദേവലോകം സമർപ്പിച്ചു

പാറശ്ശാല : മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഭീമാകാരമായ ആഞ്ജനേയ ശില്പവും വൈകുണ്ഠവും ദേവലോകവും ലോക ജനതയ്ക്കായി സമർപ്പിച്ചു.വിഷുക്കണിക്കും പൂജകൾക്ക് ശേഷം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്തു. ഹനുമാൻ ശില്പത്തിന്റെ ഉള്ളിലൂടെ കടന്നാണ് വൈകുണ്ഠത്തിലേക്ക് പ്രവേശിക്കുന്നത്.വൈകുണ്ഠത്തിലെത്തി ദർശനം നടത്തിയതിനു ശേഷമാണ് ദേവലോകത്തേക്ക് പ്രവേശിക്കുന്നത്.
ശ്രീരാഗം എക്സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ശിവശങ്കരൻ നായർ,സുബ്ബയ്യൻ,ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.വ്ലാത്താങ്കര സുരേഷാണ് ഹനുമാൻ പ്രതിമയുടെ ശില്പി,ദേവലോകത്തിന്റെ ശില്പി വട്ടവിള ആർ.സെൽവരാജാണ്.