ഇടുക്കി കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം,യുവാവിന്റെ കൈ അറ്റു
ഇടുക്കി: കുമളി ഹോളിഡേ ഹോമിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ അരുണിനെ (22) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. അപകടത്തിൽ സന്തോഷിന്റെ ഒരു കൈ അറ്റുപോയി.ഇടിയുടെ ആഘാതത്തിൽ മൂവരും തെറിച്ചു വീണു.