മലപ്പുറത്ത് കാറിടിച്ച് വീഴ്ത്തിയ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസ് കയറി ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ സ്വകാര്യ ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം. മലപ്പുറം നടുവത്ത് സ്വദേശി ഹുദ (24)ആണ് മരിച്ചത്.
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡിൽ വീഴുകയായിരുന്നു. ഈ സമയം പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിൻചക്രം റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.