സ്വർണവില ഉയരെ; ഒന്നര മാസത്തിനിടെ പവന് കൂടിയത് 7000 രൂപ
വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവിലക്ക് വീണ്ടും വർധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് വില 53,640. ശനിയാഴ്ച പവന് വില 53,200 എത്തിയിരുന്നു. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയും വര്‍ധിച്ച് 6705 രൂപയിലെത്തി.ഏപ്രിൽ മാസം പവന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 50,680 രൂപയും (ഏപ്രിൽ 2) ഉയര്‍ന്ന വില 53,760 (ഏപ്രിൽ 12) രൂപയുമാണ്.
മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയാണ്.ഏപ്രിൽ മാസം ഇതുവരെ 3000 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായി. ഇറാന്-ഇസ്രായേല്‍ സംഘർഷസാധ്യത നിലനിൽക്കുന്നതാണ് സ്വര്‍ണത്തിന്റെ വന്‍ കുതിപ്പിന് കാരണം. സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ കുറവിന് സാധ്യത കാണുന്നില്ല.