പ്രിവിയയുടെ കൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത്
പട്ടാമ്പിയിൽ സ്ത്രീയെ തീ കൊളുത്തി കൊലപെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പ്രിവിയയെ കൊലയാളി സന്തോഷ് മാസങ്ങൾക്കു മുൻപേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കളുടെ മൊഴി. വിവാഹത്തിൽ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നതായും വിവരം. പ്രതിശ്രുത വരനെ വിഷു ദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് യുവതിയുടെ നേരെയുള്ള ആക്രമണം നടന്നത്.
ഏറേ നേരം കാത്തിരുന്നിട്ടും പ്രിവിയയെ കാണാത്തതിനാൽ വരനായ യുവാവ് പ്രിവിയ വരാൻ സാധ്യതയുടെ വഴിയിൽ തിരയുകയും, ഈ സമയത്ത് സന്തോഷ് തിടുക്കത്തിൽ പോകുന്നത് കണ്ടതായുമാണ് യുവാവിന്റെ മൊഴി. സന്തോഷിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പ്രിവിയ. ഇരുവരും തമ്മിൽ മുമ്പ് സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടായിരുന്നു. ഇരുവരുടെയും ഫോൺ പൊലീസ് പരിശോധിച്ചു. പ്രിവിയയുടെ മൃദദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും.