ഒമാനിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ ഒരു മലയാളിയടക്കം 12 പേർ മരിച്ചു.
ഒമാനിൽ ശക്തമായ മഴ വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം; എട്ട് പേർക്കായി തെരച്ചിൽ; താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദൻ ആണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയിലെ ബിദിയയിൽ മതിലിടിഞ്ഞ് വീണാണ് സുനിൽകുമാർ മരിച്ചത്.
മരിച്ചവരിൽ 9 വിദ്യാർത്ഥികളും 2 സ്വദേശികളും ഒരു പ്രവാസി ഉൾപ്പെടുന്നു എന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻറ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കാണാതായ എട്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഒമാൻ വാർത്ത ഏജൻസി (ഒ എൻ എ) റിപ്പോർട്ട് ചെയ്തു.