സ്വർണവില ആശ്വാസത്തിലേക്കോ? ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വർണ വിലയിൽ റെക്കോർഡ് വര്‍ധനവുണ്ടായ സാഹചര്യത്തിൽ കേരളത്തിന് ആശ്വാസം.കഴിഞ്ഞ ദിവസം 800 രൂപ ഒറ്റയടിക്ക് വർധിച്ച് ആദ്യമായി 53,760 രൂപയായ നിരക്കിൽ ഇന്ന് നേരിയ ആശ്വാസം. പവന് 560 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 53200 രൂപയായി.
എന്നാൽ ഈ കുറവ് താത്കാലികം മാത്രമാകാനാണ് സാധ്യത. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്നത് ചോദ്യചിന്നമാണ്.സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതേപൊലെ തുടരുകയാണെങ്കിൽ സ്വർണ വിലയുടെ 60000-ത്തിലേക്ക് കടക്കുമെന്നാണ് സൂചന.
മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപ ആയിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്.