കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

0

ഹൈദരാബാദ്: ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി മുഹമ്മദ് അയ്മന്‍ 34-ാം മിനിറ്റിലും ഡായ്‌സുക സകായി 51-ാം മിനിറ്റിലും നിഹാല്‍ സുധീഷ് 81-ാം മിനിറ്റിലും ഗോളുകള്‍ നേടി.

88-ാം മിനിറ്റില്‍ ജാവോ വിക്ടറിന്‍റെ വകയായിരുന്നു ഹൈദരാബാദ് എഫ്‌സിയുടെ ആശ്വാസ ഗോള്‍. ഇതിനോടം പ്ലേ ഓഫ് ഉറപ്പിച്ച ടീമായതിനാല്‍ ചില പരീക്ഷണങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മുതിര്‍ന്നു. ഹൈദരാബാദ് എഫ്‌സി നേരത്തെ തന്നെ പുറത്തായിരുന്നു. ബ്ലാസ്റ്റേഴ്‌സ് 22 കളികളില്‍നിന്ന് 33 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്.

ആദ്യത്തെ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫ് യോഗയത നേടുന്നത്. ചെന്നൈയിന്‍ എഫ്‌സിയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് എതിരാളികള്‍.നേരത്തെ കഴിഞ്ഞ മത്സരത്തിൽ് എവേ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് വടക്കുകിഴക്കന്‍ ടീം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റിരുന്നു. കളിയവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ശേഷിക്കേ, 84-ാം മിനിറ്റില്‍ നെസ്റ്റര്‍ അല്‍ബിയാക്ക് ആണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ആദ്യഗോള്‍ നേടിയത്. മത്സരത്തിന്‍റെ പരുക്ക് സമയത്ത് മലയാളി താരം ജിതിന്‍ മഠത്തില്‍ സുബ്രന്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ നെഞ്ചകം പിളര്‍ന്ന് രണ്ടാമത്തെ ഗോളും നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *