ജസ്‌നയെ സംബന്ധിച്ചുള്ള അച്ഛന്റെ സത്യവാങ്മൂലത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ജസ്ന ജീവിച്ചിരിപ്പില്ല?

0

കോട്ടയം: ദുരൂഹ സാഹചരൃത്തിൽ മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അച്ഛന്‍. മകളുടെ അജ്ഞാത സുഹൃത്തിലേക്കാണ് സംശയമുന നീട്ടുന്നത്. ഈ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൈവശമുണ്ടെന്ന് അച്ഛന്‍ ജെയിംസ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ ഉന്നയിച്ച പല സംശയങ്ങളും സി ബി ഐ അന്വേഷിച്ചില്ലെന്നാണ് അച്ഛന്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. അച്ഛന്റെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകള്‍ സി ബി ഐ അന്വേഷിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. അച്ഛന്റെ സത്യവാങ്മൂലത്തിന് പിന്നാലെ സി ബി ഐയിലെ അന്വേഷണ ഉദ്യോഗസ്ഥനോട് ഈ മാസം 19 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്ന് ഇക്കാര്യത്തിലെ നിലപാട് സി ബി ഐ അറിയിക്കുമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *