ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റിനും സാധ്യത; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തന്നെ കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകും.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. അതേസമയം സംസ്ഥാനത്ത് ഇന്നും വേനൽ മഴക്കും സാധ്യത. എല്ലാ ജില്ലകളിലും മഴ ഇന്ന് മഴ പെയ്തേക്കാം. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.