തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

0

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി 15,16 തിയതികളിൽ വയനാട് സന്ദർശിക്കും. 15 ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും.

പുൽപ്പള്ളിയിൽ കർഷക സംഗമത്തിലും കൽപ്പറ്റയിൽ തൊഴിലാളി സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. 16 ന് തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡസങ്ങളിലും രാഹുൽ ഗാന്ധി പര്യടനം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *