കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. വനം വകുപ്പ് വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മഴയെ തുടർന്ന് രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് തുടരുകയായിരുന്നു. ആനയെ മയക്കുവെടി വെക്കാൻ തിരുമാനിച്ചിരുന്നെങ്കിലും വെച്ചിരുന്നില്ല. ആന കിണറ്റിൽ വീണതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.