ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ: 4 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന 4 ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.തിരുവനന്തപുരത്ത് ഇടിമിന്നലോടു കൂടിയ കാറ്റിനും മഴയ്ക്കും കൊലത്തെ മലയോര മേഖലയിൽ കനത്ത മഴയുയുണ്ടാകുമെന്നാണ് അറിയിപ്പുള്ളത്. മധ്യകേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 55 കി.ലോ വേഗമുള്ള കാറ്റിനും മോശം കാലാവസ്ഥായ്ക്കും സാധ്യതയുണ്ട്.