കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
കൊട്ടാരക്കര: പനവേലിയിൽ M C റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തിന് ചെറിയ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ ഇന്ധന ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. എം സി റോഡിൽ ഗതാത നിയന്ത്രണം ഏര്‍പ്പെടുത്തി.വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു.