ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; ശരീരം മീറ്ററുകളോളം ലോറിയിൽ കുരുങ്ങിക്കിടന്നു
നെയ്യാറ്റിൻകര (തിരുവനന്തപുരം): ലോറി കയറിയിറങ്ങി മാരായമുട്ടം ചുള്ളിയൂർ മണലുവിള രജ്ഞിത് ഭവനിൽ രഞ്ജിത് (36) ദാരുണമായി മരിച്ചു .കഴിഞ്ഞ ദിവസം രാത്രി 12.30 യോടെയായിരുന്നു അപകടം. നെയ്യാറ്റിൻകര ടിബി ജംഗ്ഷനടുത്ത എം.വി തിയറ്ററിനുമുന്നിലായിരുന്നു അത്യാഹിതം. ജോലികഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് മാരായമുട്ടത്തേക്ക് വരുകയായിരുന്ന രഞ്ജിത്തിന്റെ സ്കൂട്ടർ ചുടുകല്ല് കയറ്റിവന്ന ലോറിയിടിച്ച് വീഴ്ത്തി പുറത്തുകൂടി കയറിയിറ ങ്ങുകയായിരുന്നു. ശരീരം മുൻസിപ്പൽ സ്റ്റേഡിയം വരെ ലോറിയിൽ തൂങ്ങി കിടന്നു.
പട്രോളിംഗ് പൊലീസകാരാണ് ബോഡികണ്ടെത്തിയത്. ലോറി ഡ്രൈവറും ക്ലീനറും ഒളിവിലാണ്. പൊലീസ് ലോറി പിടിച്ചെടുത്തു.കുടുംബത്തിലെ ഏക ആശ്രയമായിരുന്നു രഞ്ജിത്ത്.അച്ഛൻ ഗോപൻ രണ്ട് വർഷംമുമ്പ് മരിച്ചു.അമ്മുമ്മയും അമ്മ ലതയും, വിവാഹം കഴിയാത്ത രണ്ട് സഹോദരിമാരും, വിവാഹം കഴിയാത്ത ബന്ധുക്കളായ രണ്ട് സ്ത്രീകളും ഇദ്ദേഹത്തിൻ്റെ സംരക്ഷണയിലായിരുന്നു.ഡിഗ്രിവരെ പഠിച്ചിട്ടുള്ള രഞ്ജിത്ത് ചുള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു .നാട്ടിൽ ആർക്ക് എന്താവശ്യം ഉണ്ടായിരുന്നാലും അവിടെ ഓടിയെത്തുമായിരുന്നു.ഭാര്യ: ലക്ഷ്മി,മക്കൾ: ആദിതൃൻ, ആരവ്