ദില്ലി മെട്രോ റിലയൻസിന് 8000 കോടി നൽകണമെന്ന വിധി സുപ്രീം കോടതി തിരുത്തി
ദില്ലി മെട്രോ 8000 കോടി,അനിൽ അംബാനിയുടെ റിലയൻസിന് നൽകണമെന്ന വിധി സുപ്രീം കോടതി തിരുത്തി. അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപ കമ്പനി ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായി 2021 ൽ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.ഡിഎംആർസി നൽകിയ തിരുത്തൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.