സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ലെന്ന്; ടി സിദ്ദിഖ്

0

താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം ആകുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്‌തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ദിഖ് വിമർശിച്ചു.സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ടയെന്നും, സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്റെ പരാമർശം.അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നാണ് കെ സുരേന്ദ്രന്റെ ചോദ്യം.

ടിപ്പുസുൽത്താൻ കൊള്ളക്കാരൻ, ക്ഷേത്രങ്ങൾ അക്രമിച്ച ആൾ, ഹിന്ദുക്കളെ മതം മാറ്റിയ ആളാണെന്നും, വയനാട്ടുകാർക്കും, കേരളിയർക്കും ടിപ്പു സുൽത്താനുമായി യാതൊരു ബന്ധവും ഇല്ലെന്നും, എന്തിനാണ് UDF മു LDF മും ടിപ്പുവിൻ്റെ പുറകെ പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.രാഹുൽ ഗാന്ധി യാതൊരു വികസനവും വയനാട്ടിൽ കൊണ്ടുവന്നിട്ടില്ല. താൻ വയനാട്ടിൽ ജയിക്കില്ലെങ്കിൽ എന്തിനാണ് എൻ്റെ പുറകെ വിവാദവുമായി വരുന്നതെന്നും ടി സിദ്ദിഖിന് വയനാട്ടിലെ സാഹചര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *