ഐപിഎൽലിൽ രാജസ്ഥാന് ആദ്യ തോൽവി; ഗുജറാത്തിന് മൂന്നു വിക്കറ്റിന് ജയം
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തടയിട്ട് ഗുജറാത്ത് ടൈറ്റൻസ്. അഞ്ചാം വിജയ ലക്ഷ്യത്തിൽ എത്താനിരിക്കെ രാജസ്ഥാനെ മൂന്നു വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത്. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ വിജയം ഗുജറാത്തിനു സ്വന്തം. രജസ്ഥാന്റെ ഒപ്പമെന്ന് കരുതിയിരുന്ന മത്സരമാണ് തോൽവിയിൽ കലാശിച്ചത്. അവസാന ഓവറുകളിൽ റഷീദ് ഖാനും, തെവാട്ടിയും എത്തി വിജയം ഗുജറാത്തിന് സമ്മാനിക്കുകയായിരുന്നു.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.ഗുജറാത്ത് ടൈറ്റൻസിന് 197 റൺസ് വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ടുവെച്ചത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി ഗുജറാത്ത് വിജയം സ്വന്തമാക്കി. റിയാൻ പരാഗിൻറെയും ക്യാപ്റ്റൻ സഞ്ജു സാസണിൻറെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ക്യാപ്റ്റൻ ഗില്ലിന്റെ മികച്ച പ്രകടനമാണ് ടീമിന് കരുത്തായത്. 44 പന്തിൽ 72 റൺസെടുത്ത ക്യാപ്റ്റൻ മടങ്ങിയത്.
അവസാന ഓവറുകളിൽ ഖാനും തെവാട്ടിയും ചേർന്ന് രാജസ്ഥാനെ എയ്തു വീഴ്ത്തി. തെവാട്ടിയ 11 പന്തുകളിൽ നിന്ന് 22 റൺസെടുത്താണ് മടങ്ങിയത്. റഷീദ് ഖാൻ 11 പന്തുകളിൽ 24 റൺസുമെടുത്തു ഔട്ടാകാതെ നിന്നു. രാജസ്ഥാനായി കുൽദീപ് സെൻ നാല് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോൾ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റിയാൻ പരാഗ്-സഞ്ജു സാംസൺ കൂട്ടുകെട്ടാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.എന്നാൽ 48 പന്തിൽ 76 റൺസെടുത്ത റിയാൻ പരാഗ് ഒരിക്കൽ കൂടി രാജസ്ഥാൻറെ ടോപ് സ്കോററായി മാറി.