കോട്ടയത്ത് വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി

0

കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ P R എന്നിവരാണ് പ്രതികൾ. കോട്ടയം റെയിൽവേ സ്റ്റേഷനു മുൻവശത്തു നിന്നാണ് ഇവരെ 4.075 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ G ഉദയകുമാറും പാർട്ടിയുമാണ് കോട്ടയം എക്സൈസ് സ്‌ക്വാഡിൻെറ സഹായത്തോടെ പ്രതികളെ പിടികൂടിയത്. സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ B ആനന്ദ് രാജ്, C കണ്ണൻ (PO grd.),CEO ജോസഫ് K G, കോട്ടയം EE&ANSS ലെ WCEO സബിത K V എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *