പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിന് തീപിടിച്ചു ; 16 പേർക്കെതിരെ കേസ്
കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് സംഭവം. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് കത്തിനശിക്കാൻ കാരണം.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തി. എന്നാൽ സ്വമേധയ ആന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.