മദ്യപാനത്തിനിടെ തർക്കം: അയൽവാസിയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ
പാലക്കാട്: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാഴിക്കോട് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം.
ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായി. ഇതിനിടെ നൗഫൽ രതീഷിനെ മർദിക്കുകയായിരുന്നു. മദ്യലഹരിയിലായതിനാൽ കസ്റ്റഡിയിലുള്ള നൗഫലിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് കാര്യമായ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.