കേരള സ്റ്റോറിക്കെതിരെ ഹുസൈൻ മടവൂര്‍ രംഗത്ത്
കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് ഡോ. ഹുസൈൻ മടവൂർ. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ ആഞ്ഞടിച്ചു. കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു പരാമർശം.