മഹാത്മാ ളാഹഗോപാലൻ സ്മൃതി മണ്ഡപ അനാച്ഛാദനവും 75 ആം ജന്മദിനാഘോഷവും നടത്തുന്നു
സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ സമര പോരാളി മഹാത്മാ ളാഹഗോപാലൻ സ്മൃതി മണ്ഡപ അനാച്ഛാദനവും 75 ആം ജന്മദിനാഘോഷവും 2024 ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചു.ബുധൻ രാവിലെ 10 മണിക്ക് പത്തനംതിട്ട അംബേദ്കർ ഭവനിൽ വെച്ചാണ് ആഘോഷപരുവടിക്കാരംഭം കുറിക്കുക. ഉൽഘാടനം ബഹു.ആന്റോ ആന്റണി എംപി നിർവഹിക്കും.ശ്രീ. കെ എസ് ഗോപി അധ്യക്ഷത വഹിക്കും.ഡോ.ഗീവർഗീസ് മാർ കുര്യാക്കോസും മറ്റു പ്രമുഖ പ്രവർത്തകരടക്കം ചടങ്ങിൽ പങ്കെടുക്കും.