മോദിയുടെ വരവിൽ വേവലാതിയുള്ളവർക്ക് സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം; കെ സുരേന്ദ്രൻ

0

നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് കെ സുരേന്ദ്രന്റെ മറുപടി. മോദിയുടെ വരവിൽ വേവലാതിയുള്ളവർക്ക് സീതാറാം യെച്ചൂരിയെയും കൊണ്ടുവരാമെന്നായിരുന്നു പരിഹാസം. ജനം ആര് പറയുന്നത് കേൾക്കുമെന്ന് നോക്കാമെന്നും സുരേന്ദ്രൻ വെല്ലുവിളിച്ചു. അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം സ്വർണമെന്ന്‌ പറഞ്ഞ്‌ ചെമ്പ്‌ കിരീടം നൽകി ദൈവത്തേ പറ്റിച്ചയാളാണ്‌ ബി.ജെ.പി സ്ഥാനാർഥി സുരേഷ്‌ ഗോപിയെന്നും മത്സരിക്കാൻ എത്തിയപ്പോഴേ തോറ്റുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ താമസിച്ചാലും സുരേഷ്‌ ഗോപി ജയിക്കാൻ പോകുന്നില്ലെന്നും വിമർശനം.കരുവന്നൂരിന്റെ പേര്‌ പറഞ്ഞാണ്‌ മോദി തൃശൂരിൽ എത്തുന്നത്‌.

അതുകൊണ്ടൊന്നും കേരളത്തിലെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ല.തൃശൂരിൽ കരുവന്നൂർ പ്രശ്‌നം ഉയർത്തിയിട്ട്‌ ഒരുകാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലായെന്നും. ഇ.ഡിക്ക്‌ ഒപ്പം ഇപ്പോൾ ഇൻകം ടാക്സും വന്നു. അവരുടെ കൈയ്യിൽ മോദിയുടെ വാളാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *