സിദ്ധാർത്ഥൻ്റെ മരണം; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപെടുത്തും
സിദ്ധാർത്ഥൻ്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛൻ്റെയും അമ്മാവൻ്റെയും മൊഴിയെടുക്കും. കഴിഞ്ഞ ദിവസം കോളേജില്‍ സംഘം പരിശോധന നടത്തിയിരുന്നു. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.സിബിഐ പൂക്കോട് കോളേജിലും ഹോസ്റ്റൽ മുറിയും പരിശോധന നടത്തി. വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുകയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിക്കും.