സംസ്ഥാനത്തു നിന്ന് പത്രിക സമർപ്പിച്ചത് 194 പേർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ മത്സര രംഗത്തുള്ളത് 194 സ്ഥാനാര്‍ഥികൾ. തിങ്കളാഴ്ച 3 മണി വരെയായിരുന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്-14. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ ആലത്തൂരാണ് -5. കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്.
സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. ഏറ്റവുമധികം വനിത സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്- 4 പേര്‍. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത്. ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം: തിരുവനന്തപുരം 12, ആറ്റിങ്ങല്‍ 7, കൊല്ലം 12, പത്തനംതിട്ട 8, മാവേലിക്കര 9, ആലപ്പുഴ 11. കോട്ടയം 14 , ഇടുക്കി 7,എറണാകുളം 10, ചാലക്കുടി 11, തൃശൂര്‍ 9, ആലത്തൂര്‍ 5. പാലക്കാട് 10, പൊന്നാനി 8, മലപ്പുറം 8, വയനാട് 9,, കോഴിക്കോട് 13, വടകര 10,കണ്ണൂര്‍ 12,, കാസര്‍കോട് 9.