ചെറിയ പെരുന്നാള്‍; നാളെ മുതല്‍ ബാങ്ക് അവധി
ദോഹ: ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച മുതൽ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം സ്ഥിതീകരിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാന്ത്യ അവധി കൂടി കഴിഞ്ഞ ശേഷം ഏപ്രില്‍ 14 ഞായറാഴ്ച ആകും പിന്നീട് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങളുടെ ഈദ് അവധി ഞായറാഴ്ച തുടങ്ങി. ഏപ്രില്‍ 15 വരെയാണ് ചെറിയ പെരുന്നാളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.