കാൽനടക്കാരനെ ബൈക്ക് ഇടിച്ചു രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിണത്തിന് കീഴടങ്ങിയത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് മൂന്നുമണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്.