പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ല; കെ മുരളീധരൻ
പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ലെന്ന് കെ മുരളീധരൻ. മൂന്ന് തവണയല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ല മുരളീധരൻ.പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാമെന്നും അദ്ദേഹം പ്രധാന മന്ത്രിയെ പരിഹസിച്ചു. തൃശൂർ ലോക്സഭയിൽ ബിജെപി എങ്ങനെ ശ്രമിച്ചാലും വിജയിപ്പിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനം മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനുള്ളതാണെന്നും, തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഐഎഎമ്മാണ്. കരുവന്നൂരിൽ സിപിഐഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇ ഡി വരില്ലായിരുന്നു.മുഖ്യമന്ത്രി സംഘി തലവനാണെന്നും.നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും കെ മുരളീധരൻ വിമർശിച്ചു.