50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്

0
ഇന്ത്യയിൽ ദൃശ്യമാകില്ല

കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് ദൃശ്യമാകും. മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഏപ്രിൽ എട്ടിന് ദൃശ്യമാകുന്ന സൂര്യഗ്രഹണം പക്ഷേ ഇന്ത്യയിൽ ദൃശ്യമാകില്ല. ഏപ്രിൽ എട്ടിന് ഇന്ത്യൻ സമയം രാത്രി 9.12 നും പുലർച്ചെ 2.22 നും ഇടയിൽ അമേരിക്കയടക്കമുള്ള വിവിധ ഭാഗങ്ങളിൽ ദൃശ്യമാവുന്ന ഗ്രഹണം 7.05 മിനിറ്റ് വരെ നീളും.

വിവിധ സ്ഥലങ്ങളിൽ നിന്ന് സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ നാസ തൽസമയം വെബ്കാസ്റ്റിലൂടെ ഇന്ത്യയിലും സംപ്രേഷണം ചെയ്യും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ നേർ രേഖയിലായി എത്തുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം എന്ന് അറിയപ്പെടുന്നത്. സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്‌ക്കുകയും സൂര്യന്റെ കൊറോണ എന്നറിയപ്പെടുന്ന ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

സൂര്യഗ്രഹണം നടക്കുന്ന സമയത്ത് സന്ധ്യ സമയമായെന്ന് പ്രതീതി സൃഷ്ടിക്കുന്നതോടൊപ്പം നക്ഷത്രങ്ങളെയും കാണാൻ സാധിക്കും. സമ്പൂർണ്ണ സൂര്യഗ്രഹണം അവസാനമായി ഇന്ത്യയിൽ ദൃശ്യമായത് 1980 ലാണ്. 2.44 മണിക്കൂർ ഭാഗിക സൂര്യഗ്രഹണം രേഖപ്പെടുത്തിയ അന്ന് 17 മിനിറ്റാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ഉണ്ടായത്. ഇനി 2031ൽ മെയ് 21ൽ ഉണ്ടാകുന്ന സൂര്യഗ്രഹണം കേരളത്തിലും തമിഴ്നാട്ടിലും ദൃശ്യമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *