കുടിവെള്ളത്തിന് മുഖ്യപരിഗണന നല്‍കണം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ
കാസർകോട് : വേനല്‍ കാലത്തെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. കുടിവെള്ള സ്രോതസ്സുകള്‍ വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും മുഖ്യ പരിഗണന കുടിവെള്ളത്തിനായിരിക്കണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു.
കുടിവെള്ള പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു. എ.ഡി.എം കെ.വി.ശ്രുതി, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.