ആശുപത്രി വിട്ടു അബ്ദുൾ നാസർ മഅ്ദനി
പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മഅ്ദനി വീട്ടിലേക്ക് മടങ്ങിയത്. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ മഅ്ദനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം ഇനി താമസിക്കുക. രാവിലെ ഡോക്ടർമാർ എത്തി പരിശോധനക്ക് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്.എപ്പോഴും വയറ്റിൽ ഡയാലിസിസിന്റെ ബാഗ് കാണും. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും മഅ്ദനി നന്ദി പറഞ്ഞു. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്നും മഅ്ദനി പറഞ്ഞു.