സിനെർജി: പാലക്കാട് പ്രവാസി സെന്റർ ആഗോള കൂട്ടയ്മയായ നടന്നു

0

പാലക്കാട്: പ്രവാസികളുടെ ആഗോള കൂട്ടയ്മയായ ‘പാലക്കാട് പ്രവാസി സെന്റർ’ വ്യാപാരി വ്യവസായികളുമായി ചേർന്ന് ‘സിനെർജി’ എന്ന് നാമധേയത്തിൽ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു. ഫോർട്ട് മലബാർ ഹോട്ടലിൽ നടന്ന പ്രസ്തുത സംഗമത്തിൽ പി പി സി പ്രസിഡണ്ട് പ്രദീപ്‌കുമാർ കെ കെ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ അസന്ന ഭാവിയിൽ നടത്താൻ ലക്ഷ്യമിട്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.

പ്രവാസമേഖലയിലെയും പാലക്കാടിനെ കേന്ദ്രീകരിച്ചുള്ള പൊതു താല്പര്യങ്ങളെയും ആധാരമാക്കിയുള്ള വെവ്വേറെ പരിപാടികളെപ്പറ്റി പരിപാടിയിൽ സംബന്ധിച്ചവർ വിവിധ ആശയങ്ങൾ മുന്നോട്ടു വച്ചു. പി പി സി വൈസ് പ്രസിഡന്റുമാർ രവി ശങ്കർ കെ പി യും ശശികുമാർ ചിറ്റൂരുമാണ് ചർച്ചക്ക് നേതൃത്വം നൽകിയത്.

അഹല്യ ഹോസ്പിറ്റൽ, തങ്കം ഹോസ്പിറ്റൽ, അവൈറ്റിസ് ഹോസ്പിറ്റൽ, പൾസ്‌ ലാബ്, അക്ഷയ ഗോൾഡ്, മലബാർ ഗോൾഡ്, അകത്തേത്തറ കോ ഓപ് ബാങ്ക്, എഛ് ഡി എഫ് സി ലൈഫ്, എൽ ഐ സി, മംഗോ കൗണ്ടി റിസോർട്, ബാങ്കുകൾ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രതീപ് ടി കെ സ്വാഗതവും ഖജാൻജി എം വി ആർ മേനോൻ നന്ദി പ്രകടനവും നിർവഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *