കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍
കാസര്‍കോട്: ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. 13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതിനാല്‍ തള്ളി. ബാലകൃഷ്ണന് ചേമഞ്ചേരി (സ്വതന്ത്രന്) വി.രാജേന്ദ്രന് (സ്വതന്ത്രന്) എന്നിവരുടെ നാമനിര്‍ദ്ദേശപത്രികകളാണ് തള്ളിയത്. സി.എച്ച്കുഞ്ഞമ്പു (സി.പി.ഐ എം) എ.വേലായുധന് (ബി.ജെ.പി ) എന്നിവരുടെ നാമ നിര്‍ദ്ദേശപത്രികകള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ പരിശോധിച്ച് തള്ളി.
എം.എല്‍.അശ്വിനി (ഭാരതീയ ജനത പാര്‍ട്ടി), എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍ (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാര്‍ക്സിസ്റ്റ്), രാജ് മോഹന്‍ ഉണ്ണിത്താന് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സുകുമാരി എം (ബഹുജന്‍ സമാജ് പാര്‍ട്ടി), അനീഷ് പയ്യന്നൂര്‍ (സ്വതന്ത്രന്), എന്‍.കേശവ നായക് (സ്വതന്ത്രന്), ബാലകൃഷ്ണന് എന്‍ (സ്വതന്ത്രന്), മനോഹരന് കെ (സ്വതന്ത്രന്), രാജേശ്വരി കെ.ആര് (സ്വതന്ത്ര) എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാം.