നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഭക്ത ജനങ്ങൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഉണ്ണികണ്ണനെ തൊഴുത് വണങ്ങിയ അദ്ദേഹത്തെ കുരുന്നുകൾ താമര പൂക്കൾ നൽകി സ്വീകരിച്ചു. . അതിനുശേഷം വോട്ടർമാരുടെ അടുത്തെത്തി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചു. ക്ഷേത്രത്തിൽ എത്തിയ സ്ഥാനാർത്ഥിയോടെപ്പം അമ്മമാരും കുട്ടികളും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് വിജയാശംസകൾ നേർന്നു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് കിരൺകുമാർ.ജി, സെക്രട്ടറി അഡ്വ. എസ്. പ്രമോദ് എന്നിവർ ചേർന്നു സ്വീകരിച്ചു.
ബാലരാമപുരം ശാലിഗോത്ര തെരുവിൽ അഗസ്ത്യ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. വാർഡ് മെമ്പർമാരായ മഞ്ജു. എസ്, ദേവി, ശക്തി കേന്ദ്ര ഇൻചാർജ് ഹേമലത എന്നിവർ പങ്കെടുത്തു.