കാസർകോട് ലോക്സഭാ മണ്ഡലം പോലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലയിൽ എത്തി
കാസർകോട് : പോലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലാ പോലീസ് മേധാവി പി. ബിജോയിയുമായി കൂടികാഴ്ച നടത്തി.ലോക്സഭ തെരഞ്ഞെടുപ്പ് 2024 ൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. സീനിയർ ഐ പി എസ് ഓഫീസറായ സന്തോഷ് സിംഗ് ഗൗർ മധ്യപ്രദേശ് കേഡറിലാണ്.പോലീസ് ഒബ്സർവരുടെ ഔദ്യോഗിക ഫോൺ നമ്പർ 7907630229 ആണ്.കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന കൂടികാഴ്ചയിൽ നിരീക്ഷകരുടെ നോഡൽ ഓഫീസർ ലിജോ ജോസഫും കൂടെയുണ്ടായിരുന്നു.