സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം; നാല് ട്രെയിനുകള്‍ റദ്ദാക്കി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ആണ് നിയന്ത്രണം. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.

എറണാകുളം -കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം- എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍-എറണാകുളം ജംഗ്ഷന്‍ മെമു (06017), എറണാകുളം ജംഗ്ഷന്‍-ഷൊര്‍ണൂര്‍ മെമു (06018) എന്നിവയാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) വ്യാഴാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസും (16341) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക.

 

 

 

തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16342) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കാരയ്‌ക്കല്‍-എറണാകുളം എക്സ്പ്രസ് (16187) വ്യാഴാഴ്ച പാലക്കാട് യാത്ര അവസാനിപ്പിക്കും. എറണാകുളം-കാരയ്‌ക്കല്‍ എക്സ്പ്രസ് (16188) ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. വ്യാഴാഴ്ചയുള്ള മധുര -ഗുരുവായൂര്‍ എക്സ്പ്രസ് (16327) എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *