കോഴിക്കോട് കാറിനു നേരെ കാട്ടുപോത്താക്രമണം
കോഴിക്കോട് പെരുവണ്ണാമുഴിക്ക് സമീപം കാറിന് നേരെ കാട്ടുപോത്ത് ആക്രമണം.കാര്‍ ഭാഗികമായി തകര്‍ന്ന നിലയിൽ.പെരുവണ്ണാമൂഴി- ചെമ്പനോട റോഡില്‍ പന്നിക്കോട്ടൂരിന് സമീപമായിരുന്നു സംഭാവം. ഇന്ന് രാവിലെ ഓടിക്കൊക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.കാറിന്‍റെ മുന്‍വശവും ഇടത് ഭാഗവും തകര്‍ന്നു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുക ആയിരുന്നു.വനം വകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടണ്ട്. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ പോകുന്ന റോഡിലാണ് കാട്ടുപോത്ത് ഇറങ്ങിയത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജനകീയ ജാഗ്രത സമിതി നിര്‍ദ്ദേശം നൽകിട്ടുണ്ട്.