രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി, ഒപ്പം പ്രിയങ്കയും, പത്രിക സമര്‍പ്പിച്ച്
കല്‍പ്പറ്റ: ലോക്സഭാ ഇലക്ഷനിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിൽ വന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ സ്വീകരണമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്.
രാഹുല്‍ ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്. ഉച്ചക്ക് 01 15 മണിക്കാണ് പത്രികാസമർപ്പിച്ചത്. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ റോഡ്‌ഷോയുമുണ്ടായിരുന്നു.
മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റോഡ്‌ഷോയില്‍ അണിനിരന്നത്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയിൽ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ തന്നെ തിരികെ മടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവില്‍സ്റ്റേഷന്‍ പരിസരത്ത് അവസാനിപ്പിച്ച ശേഷമാണു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്.