പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതിയിൽ; പറഞ്ഞതാവർത്തിച്ച് റിയാസ്
തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഇനിയും പറയുമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ഇതിൽ യുഡിഎഫ് ബേജാറ് കൊണ്ട് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും റിയാസ്. ആര് തടയാൻ ശ്രമിച്ചാലും കോഴിക്കോട് സ്റ്റേഡിയം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വക്തമാക്കി.
പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ റിയാസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ നേരുത്തേ വിശദീകരണം തേടിയിരുന്നു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമയാണ് യൂഡിഎഫ് പരാതി.
ക്രിമിനൽ കുറ്റമടക്കം ചുമത്തി എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് എതിരെയും സമാന രീതിയിൽ നടപടി എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. മന്ത്രി ക്യാമറാമാൻ്റെ കയ്യിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്തുവെന്നും, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ പിഎം നിയാസ് ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസംഗത്തിനിടെ അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം കോഴിക്കോട്ട് ഉണ്ടാകുമെന്ന് പറഞ്ഞതായും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയെന്നുമാണ് പരാതിയുടെ അടിസ്ഥാനം.