രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ റോഡ്‌ഷോയുമുണ്ടാകും.
മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റോഡ്‌ഷോയില്‍ അണിനിരക്കുക.കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയുടെ ഭാഗമാവും.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 ണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവില്‍സ്റ്റേഷന്‍ പരിസരത്ത് അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുക.