തുഷാർ വെള്ളാപ്പള്ളി നാളെപത്രിക സമർപ്പിക്കും
കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ
മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നാളെ രാവിലെ 11 മണിക്ക് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും. കലക്ട്രേറ്റിനു സമീപത്തു നിന്നും പ്രവർത്തകരോടും
എൻ ഡി എ നേതാക്കന്മാരോടുമൊപ്പം കലക്ട്രേറ്റിലെത്തിയാണ് പത്രികാ സമർപ്പണം നടത്തുന്നത്.
പത്രികാസമർപ്പണത്തിന് മുന്നോടിയായി ശിവഗിരി മഹാസമാധിയിൽ എത്തി ഭഗവാന് മുമ്പിൽ പ്രാർത്ഥനകൾ അർപ്പിച്ചു.
ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും മറ്റ് സന്യാസി ശ്രേഷ്ഠന്മാരുടെയും അനുഗ്രഹം വാങ്ങി.