തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ച കേസ്; കോടതിയിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കേസിലാണ് യോഗ ആചാര്യൻ ബാബാ രാംദേവ് മാപ്പ് എഴുതി നൽകിയത്. മാപ്പ് എഴുതി നൽകിയ ബാബാ രാംദേവിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല.
ഇതിനെ തുടർന്ന് ബാബ രാംദേവ് നേരിട്ട് മാപ്പ് പറയുകയായിരുന്നു. ക്ഷമ ചോദിക്കൽ ഹൃദയത്തിൽ നിന്നുള്ളതല്ല എന്ന് വിമർശിച്ച കോടതി കടുത്ത ഭാഷയിൽ ബാബാ രാംദേവിനെ വിമർശിക്കുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും വ്യക്തമാക്കിയ കോടതി ബാബാ രാംദേവിനെയും പതഞ്ജലി എംഡിയായ ആചാര്യ ബാൽകൃഷ്ണയെയും ശകാരിക്കുകയും ചെയ്തു.