പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ഒ പനീർസെൽവം
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവം. പ്രധാന മന്ത്രി നരേന്ദ്ര മോദി അണ്ണാ ഡിഎംകെയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ മുൻപും ഇടപെട്ടിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.2017 ൽ ഉപ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്നും അണ്ണാ ഡിഎംകെയിലെ പിളർപ്പ് ഒഴിവാക്കാനായാണ് മോദി എതിർ വിഭാഗം തന്റെ രാഷ്‌ട്രീയ പ്രതിച്ഛായ തകർക്കും എന്ന് പറഞ്ഞതിനാൽ പ്രത്യേകിച്ച് അധികാരങ്ങൾ ഒന്നുമില്ലാത്ത ഉപ മുഖ്യമന്ത്രി സ്ഥാനം താൻ ഏറ്റെടുത്തത് എന്നും പനീർ സെൽവം പറഞ്ഞു.
ഏതെങ്കിലും ഒരു അംഗീകൃത പാർട്ടിയുടെ ഭാഗമല്ലാതിരുന്നിട്ടും രാമനാഥപുരത്ത് തന്നെ സ്ഥാനാർത്ഥി ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി അറിയിച്ച ഒ പനീർ സെൽവം എൻ ഡി എയുടെ ഏക സ്വതന്ത്ര സ്ഥാനാർത്ഥി ആണ് താനെന്നും അവകാശപ്പെട്ടു.അതേ സമയം രാമനാഥപുരത്ത് പനീർ സെൽവം സ്ഥാനാർത്ഥി ആകുന്ന കാര്യത്തിൽ ബിജെപി നേതൃത്വം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് പനീർ സെൽവത്തിന്റെ അവകാശവാദം.