കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നും വിമർശനം. കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചതാണ് ബിജെപിക്ക് ഗുണമായത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ നിയമ സംവിധാനങ്ങൾ എല്ലാം അട്ടിമറിക്കപെടുകയാണ്. ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സിഎഎ മുസ്‌ലിമിനെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കാനാണ് നിർമിച്ചത്. ഇതിനെതിരെ കേരളം ആദ്യ ഘട്ടത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇതിനെ കോൺഗ്രസ് പിന്നീട് തള്ളിപ്പറയുകയായിരുന്നു. ഡൽഹിയിൽ നടന്ന സിഎഎ പ്രതിഷേധത്തിലൊന്നും കോൺഗ്രസിനെ കണ്ടില്ല. ഇപ്പോൾ ചട്ടം വന്നപ്പോഴും കോൺഗ്രസ് അതിനെതിരെ പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപിയിൽ പോകുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് രാഹുൽ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിൽ ഇട്ടിട്ടുണ്ട്? എന്നിട്ട് അവർ ആരെങ്കിലും പാർട്ടി മാറിയിട്ടുണ്ടോ? വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.കഴിഞ്ഞ അഞ്ചു വർഷകാലത്തെ അനുഭവം ഇത് തെളിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വക്തമാക്കി.