കടലാക്രമത്തിന് കാരണം കള്ളക്കടൽ പ്രതിഭാസമെന്ന്; ദുരന്ത നിവാരണ വകുപ്പിന്റെ കണ്ടെത്തൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി.
സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്തിൽ ഉണ്ടാകുന്നത്. കടല്‍ അവിചാരിതമായി കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാമ്യതയുണ്ട്.
എന്നാല്‍ സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനുമാവില്ല അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നു. രണ്ടു ദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.